< Back
India
ഡോവലിന്‍റെ മകനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്ഡോവലിന്‍റെ മകനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
India

ഡോവലിന്‍റെ മകനെതിരായ ആരോപണം സിബിഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

Sithara
|
9 May 2018 9:26 PM IST

അജിത് ഡോവലിന്റെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകന്‍റെ സ്ഥാപനത്തിനെതിരായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. അജിത് ഡോവലിന്റെ മകന്റെ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം ആരോപണം സംബന്ധിച്ച് ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

സര്‍ക്കാരിന്റെ നയരൂപീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന സ്ഥാപനം വിദേശ വിമാന ആയുധ കമ്പനികളില്‍ നിന്ന് സഹായം
കൈപ്പറ്റുന്നുവെന്നായിരുന്നു ദ വയറിന്റെ ആരോപണം. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൌര്യ ഡോവല്‍ മുഖ്യനടത്തിപ്പുകാരനായ സ്ഥാപനത്തില്‍
നാല് കേന്ദ്രമന്ത്രിമാര്‍ ഡറയക്ടര്‍മാരുമാണ്. ഇത്തരമൊരു സ്ഥാപനം വിദേശ സഹായം കൈപ്പറ്റുന്നത് രാജ്യതാത്പര്യത്തിന് എതിരാണെന്നായിരുന്നു ദ വയറിന്റെ ആരോപണം.

സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ നാല് കേന്ദ്രമന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന്
പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ജയ്ഷായുടെ വിജയത്തിന് ശേഷം ബിജെപി അവതരിപ്പിക്കുന്ന പുതിയ കഥയാണ് ശൌര്യ ഡോവലിന്റേതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും വിഷയം തെരഞ്ഞെടുപ്പ് പ്രചാരണമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ആരോപണങ്ങളിന്മേല്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

Similar Posts