< Back
India
മന്‍മോഹന്‍സിങിനെതിരെ അശ്ലീല പദപ്രയോഗവുമായി രാജസ്ഥാന്‍ മന്ത്രിമന്‍മോഹന്‍സിങിനെതിരെ അശ്ലീല പദപ്രയോഗവുമായി രാജസ്ഥാന്‍ മന്ത്രി
India

മന്‍മോഹന്‍സിങിനെതിരെ അശ്ലീല പദപ്രയോഗവുമായി രാജസ്ഥാന്‍ മന്ത്രി

admin
|
9 May 2018 5:02 PM IST

മന്‍മോഹന്‍ സിങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്നതിനിടെയായിരുന്നു അശ്ലീല പദപ്രയോഗം. മന്‍മോഹന്‍ സിഭ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍......

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങിനെിരെ അശ്ലീല പദപ്രയോഗവുമായി രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കത്താരി. ചുരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്‍മോഹന്‍ സിങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്നതിനിടെയായിരുന്നു അശ്ലീല പദപ്രയോഗം. മന്‍മോഹന്‍ സിഭ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കന്‍ സന്ദര്‍ശന സമയത്ത് ആ *** നെ സാധാരണ മന്ത്രിമാരാണ് സ്വീകരിച്ചിരുന്നതെന്നും എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ സ്വീകരിക്കാന്‍ ഒബാമ തന്നെ നേരിട്ടെത്തിയെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.

വിവാദ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താന്‍ മന്‍മോഹന്‍ സിങിനെിരെ തെറ്റായ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ തന്‍റെ വാക്കുകള്‍ ആരെയും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും കടാരിയ പറഞ്ഞു.

Similar Posts