< Back
India
ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി
India

ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

Ubaid
|
10 May 2018 8:38 PM IST

ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു

വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ് വരെ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതു താല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹിന്ദി നിര്‍ബന്ധമാക്കി ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചോദിച്ചു.

ഹിന്ദി ഭാഷയുടെ പ്രോത്സാഹനത്തിനായി സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി; ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി. ദല്‍ഹി ബി.ജെ.പി വക്താവ് അശ്വിനി ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ദേശീയോദ്ഗ്രഥനത്തിന് ഹിന്ദി നിര്‍ബന്ധമാക്കുന്നത് അത്യാവശ്യമാണന്നും ഭരണഘടനാപരമായി അതിന് ബാധ്യതയുണ്ടെന്നുമായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

Similar Posts