< Back
India
കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി പിന്നാലെ നടക്കുകയാണെന്ന് കര്‍ണാടക മന്ത്രികോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി പിന്നാലെ നടക്കുകയാണെന്ന് കര്‍ണാടക മന്ത്രി
India

കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ ബിജെപി പിന്നാലെ നടക്കുകയാണെന്ന് കര്‍ണാടക മന്ത്രി

Jaisy
|
11 May 2018 4:56 AM IST

ഉത്തര്‍പ്രദേശിലേത് പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമം

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടു പിടിക്കാന്‍ പിന്നാലെ നടക്കുകയാണ് ബിജെപിയെന്ന് കര്‍ണാടക മന്ത്രി യു.ടി ഖാദര്‍.

ഉത്തര്‍പ്രദേശിലേത് പോലെ ജനങ്ങളെ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് കൂടിയായ ഖാദര്‍ മലപ്പുറത്ത് മീഡിയവണിനോട് പറഞ്ഞു. എസ്.എം കൃഷ്ണ, എ.എച്ച് വിശ്വനാഥ് തുടങ്ങിയ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ പരീക്ഷണ ശാല കൂടിയായ കര്‍ണാടകത്തില്‍ സംഘര്‍ഷമുണ്ടാക്കി തെരഞ്ഞെടുപ്പ് വിജയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയും. കര്‍ണാടകത്തിലാകെ സ്വാധീനമുള്ള ഏക നേതാവാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ഖാദര്‍ പറഞ്ഞു.

Related Tags :
Similar Posts