< Back
India
ദിനകരപക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്; വാദം ഇന്ന് പൂര്‍ത്തിയാകുംദിനകരപക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്; വാദം ഇന്ന് പൂര്‍ത്തിയാകും
India

ദിനകരപക്ഷത്തെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ്; വാദം ഇന്ന് പൂര്‍ത്തിയാകും

Muhsina
|
11 May 2018 2:31 AM IST

ദിനകരപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരായ കേസില്‍, ഇന്ന് വാദം പൂര്‍ത്തിയാകും. ഇന്നലെയും പരിഗണിച്ച കേസ്, വാദം പൂര്‍ത്തിയാക്കാനായി മദ്രാസ് ഹൈക്കോടതി..

ദിനകരപക്ഷത്തെ 18 എംഎൽഎമാരെ അയോഗ്യരാക്കിയതിനെതിരായ കേസില്‍, ഇന്ന് വാദം പൂര്‍ത്തിയാകും. ഇന്നലെയും പരിഗണിച്ച കേസ്, വാദം പൂര്‍ത്തിയാക്കാനായി മദ്രാസ് ഹൈക്കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. എം.എൽ.എ.മാരുടെ വാദം നേരത്തെ തന്നെ പൂർത്തിയായിരുന്നെങ്കിലും മുഖ്യമന്ത്രിയുടെയും സ്പീക്കറുടേയും വാദം തുടരുകയായിരുന്നു. ഏറെ നാളായി തുടരുന്ന കേസില്‍ ഇന്നത്തോടെ ഇന്നുകൊണ്ട് വാദം പൂര്‍ത്തിയാക്കണമെന്ന് കോടതി ഇരുപക്ഷത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യ മന്ത്രി എടപ്പാടി പളനിസാമിയെ വിശ്വാസമില്ലെന്ന് പറഞ്ഞ് ഗവർണ്ണർക്ക് കത്ത് നല്കിയ 18 എം.എൽ.എ. മാരെ സെപ്തംബർ 20നാണ് സ്പീക്കർ അയോഗ്യരാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള നിർദ്ദേശവും സർക്കാർ നല്കിയിരുന്നു. കേസ് പരിഗണിച്ച മദ്രാസ് ഹൈക്കോടതി സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ തയ്യാറായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നല്‍കിയിരുന്നു.

Similar Posts