< Back
India
ഉത്തരാഖണ്ഡില്‍ ചൈനയുടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് മനോഹര്‍ പരീക്കര്‍India
ഉത്തരാഖണ്ഡില്‍ ചൈനയുടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് മനോഹര്‍ പരീക്കര്‍
|11 May 2018 3:34 PM IST
ഉത്തരാഖണ്ഡിലെ ചമോലി മേഖലയില്‍ ചൈനയുടെ കയ്യേറ്റം നടന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉത്തരാഖണ്ഡില്‍ ചൈനയുടെ കൈയ്യേറ്റം നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ ചൈനയുടെ സേന പ്രവേശിക്കുക മാത്രമാണ് ചെയ്തത്. ഈ പ്രദേശത്തെ നിയന്ത്രണ രേഖ കൃത്യമായി നിര്‍ണയിച്ചിട്ടില്ലായെന്നും മനോഹര്‍ പരീക്കര്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ചമോലി മേഖലയില്‍ ചൈനയുടെ കയ്യേറ്റം നടന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.