< Back
India
ജയലളിത ആശുപത്രിയില്‍ജയലളിത ആശുപത്രിയില്‍
India

ജയലളിത ആശുപത്രിയില്‍

Jaisy
|
12 May 2018 3:28 AM IST

കടുത്ത പനിയെയും നിർജലീകരണത്തെയും തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിൽ. കടുത്ത പനിയെയും നിർജലീകരണത്തെയും തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനക്ക് ശേഷം മുഖ്യമന്ത്രിയെ പ്രത്യേക വാർഡിലേക്ക് മാറ്റി.

ആരോഗ്യനില തൃപ്തികരമാണെന്നും ഒരു ദിവസത്തെ നിരീക്ഷണത്തിന് നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കുറച്ചു കാലമായി 68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പലപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്താതെ വീട്ടിലിരുന്നായിരുന്നു ജയലളിത ഫയലുകള്‍ പോലും നോക്കിയിരുന്നത്. ആരോഗ്യനില തൃപ്തികരമല്ലാത്തതിനാലായിരുന്നു ഇത് എന്നായിരുന്നു വാര്‍ത്തകള്‍. അടുത്ത കാലത്തായി പൊതു ചടങ്ങുകളില്‍ ഇരുന്നുകൊണ്ടായിരുന്നു ജയലളിത പ്രസംഗിച്ചിരുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Similar Posts