< Back
India
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക്മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക്
India

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജപ്പാനിലേക്ക്

Khasida
|
11 May 2018 10:12 PM IST

സിവില്‍ ആണവക്കരാറില്‍ ഒപ്പുവെക്കും

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലേക്ക് തിരിച്ചു. ഇന്ന് വൈകിട്ട് ടോക്കിയോവിലെത്തുന്ന പ്രധാനമന്ത്രി നാളെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി കൂടിക്കാഴ്ച നടത്തും. ജപ്പാനുമായുള്ള സിവില്‍ ആണവ കരാര്‍ നരേന്ദ്ര മോദി ഒപ്പുവെക്കും. നിക്ഷേപം, വ്യാപാരം, സുരക്ഷ മേഖലകളിലെ ഇന്ത്യ-ജപ്പാന്‍ ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കും. ജപ്പാനിലെ പ്രമുഖ ബിസിനസ്സ് സംരംഭകരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഷിന്‍സോ ആബെയുമൊത്ത് ടോകിയോയില്‍ നിന്നും കോബെയിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പ്രധാനമന്ത്രി സഞ്ചരിക്കും. മുംബൈ അഹമദാബാദ് അതിവേഗ ബുള്ളറ്റ് ട്രെയിനിന് വേണ്ടി ജപ്പാന്‍ കൈമാറുന്ന സാങ്കേതിക വിദ്യ വിലയിരുത്തുന്നതിനാണ് ഈ യാത്ര

Related Tags :
Similar Posts