< Back
India
രാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം വ്യാപകമാകുന്നുരാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം വ്യാപകമാകുന്നു
India

രാജസ്ഥാനില്‍ കര്‍ഷക പ്രക്ഷോഭം വ്യാപകമാകുന്നു

admin
|
12 May 2018 3:15 AM IST

പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ സികാര്‍ ജില്ലയില്‍ റോഡ് ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്ഷോഭകാരികള്‍ മൂന്ന് ജില്ലകളിലേക്കുള്ള യാത്ര സംവിധാനം തടസപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്

മോദി സര്‍ക്കാരിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാരിന്‍റെ അനാസ്ഥക്കെതിരെയും രാജസ്ഥാനിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തമാകുന്നു. 13 ദിവസമായി തുടരുന്ന പ്രക്ഷോഭം മൂന്ന് ജില്ലകളെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. കടങ്ങള്‍ എഴുതിതള്ളുക, വിള നഷ്ടത്തിന് നഷ്ടപരിഹാരം അനുവദിക്കുക, ഇന്‍ഷുറന്‍സ് പണം അനുവദിക്കുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കന്നുകാലി കച്ചവടം തടയുന്ന ഉത്തരവ് പിന്‍വലിക്കുക തുടങ്ങിയവയാണ് കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങള്‍.

പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായ സികാര്‍ ജില്ലയില്‍ റോഡ് ഉപരോധം ഏര്‍പ്പെടുത്തിയ പ്രക്ഷോഭകാരികള്‍ മൂന്ന് ജില്ലകളിലേക്കുള്ള യാത്ര സംവിധാനം തടസപ്പെടുത്തിയിട്ടുണ്ട്. ഇവിടെ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. 250 ലധികം പ്രദേശങ്ങളില്‍ കൂട്ടങ്ങളായാണ് കര്‍ഷകര്‍ അണിനിരന്നിട്ടുള്ളത്. ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം ബിജെപിയില്‍ തന്നെ ഭിന്ന സ്വരങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

മുതിര്‍ന്ന നേതാവായ ഖനശ്യാം തിവാരിയും മുന്‍ സ്പീക്കര്‍ സുമിത്ര സിങും സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ച് രംഗതെത്തിയിരുന്നു. കര്‍ഷക പ്രക്ഷോഭം ഗൌരവത്തോടെ കാണേണ്ട വിഷയമാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന ലാഘവ സമീപനം അപലപനീയമാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു,

Similar Posts