< Back
India
India
അധ്യാപകന്‍ ക്ലാസിലെത്തിയത് അടിച്ചു പാമ്പായി, ചിരിയോടെ വിദ്യാര്‍ഥികള്‍
|12 May 2018 12:12 AM IST
34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഎന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലാവുകയും ചെയ്തു
അടിച്ചു പൂസായി തലയും കാലുമുറയ്ക്കാതെ ക്ലാസിലെത്തിയ ഈ അധ്യാപകനെ എന്താണ് വിളിക്കേണ്ടത്. ശിഷ്യര്‍ക്ക് മാതൃകയാകേണ്ട ഗുരുവിന്റെ മദ്യപിച്ചുള്ള പ്രകടനം കണ്ടാല്‍ ആരും ഒന്നു ചീത്ത വിളിച്ചുപോകും. കാണ്‍പൂരിലെ ബില്‍ഹാരൂരിലുള്ള നിവേദ ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എഎന്‍ഐ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതോടെ വീഡിയോ വൈറലാവുകയും ചെയ്തു.
തല പോലും നേരെ നില്‍ക്കാനാവാത്ത അവസ്ഥയില്‍ കസേരയിലിരിക്കുന്ന അധ്യാപകനെ വീഡിയോയില്‍ കാണാം. വിദ്യാര്‍ഥികള്‍ ഇയാള്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. ചിലര്‍ ചിരിക്കുകയും അധ്യാപകന്റെ തല നേരെ വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.