< Back
India
കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്താനാകുന്നില്ല; ആരവല്ലിയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചുIndia
കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്താനാകുന്നില്ല; ആരവല്ലിയില്‍ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു
|11 May 2018 5:34 PM IST
ആരവല്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കാതായതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.
ഗുജറാത്തില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കവേ വോട്ടിങ് മെഷീനില്‍ പലയിടത്തും ക്രമക്കേട് കണ്ടെത്തി. ആരവല്ലി മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്താനുള്ള ബട്ടണ്‍ പ്രവര്‍ത്തിക്കാതായതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു.
ആരവല്ലിയിലെ സിംലജ് ഗ്രാമത്തിലാണ് വോട്ടിങ് മെഷീനിലെ തകരാര്‍ കാരണം വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. നേരത്തെ അഹമ്മദാബാദിലും മെഹ്‍സാനയിലും പതാനിലും വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പില്‍ 900 വോട്ടിങ് മെഷീനുകള്‍ തകരാറിനെ തുടര്‍ന്ന് മാറ്റേണ്ടിവന്നു.