< Back
India
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്: എസ് പി ത്യാഗിയെ ഇന്ന് ചോദ്യം ചെയ്യുംIndia
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട്: എസ് പി ത്യാഗിയെ ഇന്ന് ചോദ്യം ചെയ്യും
|11 May 2018 9:17 PM IST
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യോമസേന മുന്‍ മേധാവി എസ് പി ത്യാഗിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം ചെയ്യും. ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗിക്ക് പങ്കുണ്ടെന്ന് ഇറ്റാലിയന്‍ ഹൈക്കോടതി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
അഗസ്റ്റ വെസ്റ്റ്‌ലന്‍ഡുമായി നടത്തിയ ഇടപാടിൽ ത്യാഗി സാമ്പത്തിക ക്രമക്കേട് നടത്തിയതായി സി.ബി.ഐയുടെ പ്രാഥമിക അന്വേഷണത്തിലും തെളിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ത്യാഗിയെ സിബിഐയും ചോദ്യം ചെയ്തിരുന്നു.