< Back
India
യോഗത്തിനിടെ കലക്ടറുടെ മുഖത്തടിച്ച് എംഎല്‍എ; വീഡിയോ വൈറല്‍യോഗത്തിനിടെ കലക്ടറുടെ മുഖത്തടിച്ച് എംഎല്‍എ; വീഡിയോ വൈറല്‍
India

യോഗത്തിനിടെ കലക്ടറുടെ മുഖത്തടിച്ച് എംഎല്‍എ; വീഡിയോ വൈറല്‍

Alwyn K Jose
|
12 May 2018 9:50 AM IST

മഹാരാഷ്ട്രയിലെ കര്‍ജാത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് പൊതുയോഗത്തിനിടെ എംഎല്‍എയുടെ മര്‍ദനം.

മഹാരാഷ്ട്രയിലെ കര്‍ജാത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് പൊതുയോഗത്തിനിടെ എംഎല്‍എയുടെ മര്‍ദനം. എന്‍സിപി എംഎല്‍എ സുരേഷ് ലാദാണ് മുതിര്‍ന്ന ബ്യൂറോക്രാറ്റായ അഭയ് കല്‍ഗുഡ്കറിന്റെ മുഖത്തടിച്ചത്. അടിക്കരുതെന്ന കലക്ടറുടെ അപേക്ഷ ചെവിക്കൊള്ളാതെ ആയിരുന്നു എംഎല്‍എയുടെ മര്‍ദനം. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഡെപ്യൂട്ടി കലക്ടര്‍ അഭയ് വിളിച്ചുചേര്‍ത്ത യോഗത്തിനിടെയായിരുന്നു സംഭവം. സുരേഷ് ലാദ് ഉള്‍പ്പെടെയുള്ളവരുടെ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായിരുന്നു യോഗം. കര്‍ഷകര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നാണ് സൂചന. ഡെപ്യൂട്ടി കലക്ടറുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച എംഎല്‍എ, അഭയുടെ മുഖത്ത് അടിക്കുകയായിരുന്നു.

Similar Posts