< Back
India
നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശംIndia
നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ ഡല്‍ഹി പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശം
|12 May 2018 7:32 PM IST
നജീബ് അഹമ്മദിനെ കാണാതായത് സംബന്ധിച്ച് കുടുംബം നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായ സംഭവത്തില്‍ പൊലീസിന് ഡല്‍ഹി ഹൈക്കോടതിയുടെ വിമര്‍ശം. കാണാതായത് സംബന്ധിച്ച് ഒരു സൂചനയും ഇതുവരെ ലഭിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പെട്ടെന്ന് ഒരു വ്യക്തിയെ കാണാതാകുന്നത് എങിനെയെന്നും കോടതി ചോദിച്ചു.
നജീബ് അഹമ്മദിനെ കാണാതായത് സംബന്ധിച്ച് കുടുംബം നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. നേരത്തെ കേസ് പരിഗണിച്ച കോടതി നജീബിനെ കാണാതായതിന് മുന്പ് ഹോസ്റ്റലിലുണ്ടായ തര്‍ക്കത്തെ കുറിച്ചും മര്‍ദ്ദനത്തെ കുറിച്ചും എഫ്ഐആറില്‍ പരാമര്‍ശിക്കാതിരുന്നത് സംബന്ധിച്ച് പൊലീസിനോട് ആരാഞ്ഞിരുന്നു.