India
അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്
India

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് യോഗി ആദിത്യനാഥ്

Ubaid
|
12 May 2018 7:58 AM IST

ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും അതോടെ തകര്‍ത്തെറിയപ്പെടും യോഗി ആദിത്യനാഥ് പറഞ്ഞു

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് ബി.ജെ.പി എംപി യോഗി ആദിത്യനാഥ്. ക്ഷേത്രനിര്‍മാണത്തിനുള്ള തടസങ്ങള്‍ വൈകാതെ നീങ്ങുമെന്നും അതോടെ ക്ഷേത്രനിര്‍മാണം ആരംഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യോഗി ആദിത്യനാഥ് എംപി റായ്പുരില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഒരു റോഡിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു. ഛത്തീസ്ഗഡ് രാമന്റെ മാതൃഭവനമാണ്. ജ്യോതിഷപ്രകാരം രാമന്‍ മാതൃഭവനത്തില്‍ എത്തുന്നതോടെ ഒരു രാമക്ഷേത്രം പണികഴിപ്പിക്കാനുള്ള വഴികള്‍ താനേ തെളിഞ്ഞുവരും. ക്ഷേത്രനിര്‍മാണത്തിനുള്ള എല്ലാ പ്രതിബന്ധങ്ങളും അതോടെ തകര്‍ത്തെറിയപ്പെടും യോഗി ആദിത്യനാഥ് പറഞ്ഞു.

Similar Posts