< Back
India
ദയൂബന്ദിന്റെ പേര്  ഹൈന്ദവവല്‍ക്കരിക്കാനൊരുങ്ങി ബി.ജെ.പി എം.എല്‍.എദയൂബന്ദിന്റെ പേര് ഹൈന്ദവവല്‍ക്കരിക്കാനൊരുങ്ങി ബി.ജെ.പി എം.എല്‍.എ
India

ദയൂബന്ദിന്റെ പേര് ഹൈന്ദവവല്‍ക്കരിക്കാനൊരുങ്ങി ബി.ജെ.പി എം.എല്‍.എ

Ubaid
|
12 May 2018 11:19 PM IST

ഇന്ത്യയിലെ മുസ്‍ലിംകളുടെ ഇടയില്‍ നിര്‍ണായക സ്ഥാനമാണ് ഇസ്‍ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിനുള്ളത്.

തെരഞ്ഞെടുപ്പില്‍ ജയിച്ച ഉടന്‍ ദയൂബന്ദിന്റെ പേര് ഹൈന്ദവവല്‍ക്കരിക്കാനൊരുങ്ങി ബിജെപി എംഎല്‍എ. ഉത്തര്‍പ്രദേശിലെ ദയൂബന്ദ് നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബ്രിജേഷ് സിങ്ങാണ് മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നത്. മണ്ഡലത്തിന് ബന്ധം മഹാഭാരതവുമായാണ് എന്ന് ബ്രിജേഷ് സിങ്ങ് ദ ഹിന്ദുവിനോട് പറഞ്ഞു. വര്‍ഷങ്ങളായി ബജ്‌‍‍റംഗദല്‍ തുടങ്ങിയ തീവ്രഹിന്ദു സംഘടനങ്ങള്‍ ദയൂബന്ദിന്റെ പേരുമാറ്റം ആവശ്യപ്പെടുന്നു. ദിയോവ്രിന്ദ് എന്ന് പേര് മാറ്റാനാണ് ഹിന്ദുസംഘടനകളുടെ ആവശ്യം. ഇന്ത്യയിലെ മുസ്‍ലിംകളുടെ ഇടയില്‍ നിര്‌‍ണായക സ്ഥാനമാണ് ഇസ്ലാമിക മതപാഠശാലയായ ദാറുല്‍ ഉലൂം ദയൂബന്ദിനുള്ളത്.

വടക്കന്‍ യുപിയില്‍ ശരണ്‍പൂര്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ദെയൂബന്ദ്. 65 ശതമാനത്തോളം മുസ്‍ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ബി.എസ്‍.പി സ്ഥാനാര്‍ത്ഥി മജീദ് അലിയെയാണ് ബ്രിജേഷ് സിങ്ങ് പരാജയപ്പെടുത്തിയത്. തലാഖ് പ്രശ്‌നത്തിലെ ബി.ജെ.പി നിലപാട് മൂലം തനിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തത് മുസ്‍ലിം വനിതകളാണെന്നും ബ്രിജേഷ് പറഞ്ഞു.

Similar Posts