< Back
India
ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപികയുടെ അധിക്ഷേപം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തുആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപികയുടെ അധിക്ഷേപം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു
India

ആര്‍ത്തവത്തിന്റെ പേരില്‍ അധ്യാപികയുടെ അധിക്ഷേപം; വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

Jaisy
|
12 May 2018 5:31 PM IST

തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം

വസ്ത്രങ്ങളില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്നാരോപിച്ച അധ്യാപികയുടെ അധിക്ഷേപത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ഏഴാം ക്ലാസുകാരിയാണ്(12) ഇരുപത്തിയഞ്ചടി ഉയരമുള്ള കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്. വസ്ത്രങ്ങളില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്ന് പറഞ്ഞ് അധ്യാപിക തന്നെ ക്രൂരമായി കളിയാക്കിയതായി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.

Similar Posts