< Back
India
വ്യാപം അഴിമതി: പ്രധാന പ്രതി അറസ്റ്റില്‍വ്യാപം അഴിമതി: പ്രധാന പ്രതി അറസ്റ്റില്‍
India

വ്യാപം അഴിമതി: പ്രധാന പ്രതി അറസ്റ്റില്‍

admin
|
12 May 2018 7:10 PM IST

 മധ്യപ്രദേശ് പ്രഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ വ്യാജ പേരില്‍ പരീക്ഷയെഴൂതാന്‍ ഉദ്യോഗാര്‍ഥികളെ

കുപ്രസിദ്ധമായ വ്യാപം അഴിമതി കേസിലെ പ്രധാന ആരോപണവിധേയരില്‍ ഒരാളായ ശിവ്ഹരെ പൊലീസ് പിടിയിലായി. മൂന്നു വര്‍ഷമായി ഒളിവിലായിരുന്ന ശിവഹരേയെ പ്രത്യേക അന്വേഷണ സംഘവും സിബിഐയും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തിലാണ് പിടികൂടിയതെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജവേദ് അഹമ്മദ് പറഞ്ഞു. മധ്യപ്രദേശ് പ്രഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ വ്യാജ പേരില്‍ പരീക്ഷയെഴൂതാന്‍ ഉദ്യോഗാര്‍ഥികളെ എത്തിച്ചിരുന്നത് ശിവഹരേയായിരുന്നു. വ്യാപം കുംഭകോണുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിലാണ് ഇയാളെ പ്രതി ചേര്‍ത്തിട്ടുള്ളത്.

Similar Posts