India
മണാലിയില്‍ ഇസ്രായേല്‍ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായിIndia
മണാലിയില്‍ ഇസ്രായേല്‍ സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായി
|13 May 2018 10:55 AM IST
ഞായറാഴ്ചയാണ് സംഭവം നടന്നത്
മണാലിയില്‍ ഇസ്രായേല്‍ക്കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് സംഭവം നടന്നത്. രാത്രിയില്‍ ടാക്സി കാത്തു നിന്ന യുവതിയെ കാറിലെത്തിയ ഒരു സംഘത്തിലെ രണ്ട് പേരാണ് ബലാത്സംഗം ചെയ്തത്. ആറ് പേര്‍ കാറിലുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. മണാലി കാണാനെത്തിയതായിരുന്നു യുവതി. സ്ഥലം അത്ര പരിചയമില്ലാത്തതും യുവതിക്ക് വിനയായി.യുവതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. സിസി ടിവി ദൃശ്യങ്ങളിലൂടെ പ്രതികളെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.