< Back
India
കശ്മീരിലെ നിലവിലെ സ്ഥിതി: സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടികശ്മീരിലെ നിലവിലെ സ്ഥിതി: സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി
India

കശ്മീരിലെ നിലവിലെ സ്ഥിതി: സോളിസിസ്റ്റര്‍ ജനറലിനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി

Sithara
|
14 May 2018 1:29 AM IST

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുളള ഹരജിയിലാണ് നടപടി

ജമ്മു കാശ്മീരിലെ നിലവിലെ ക്രമസമാധാന നിലയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. സോളിസിറ്റര്‍ ജനറലിനോടാണ് സുപ്രിം കോടതിയുടെ ആവശ്യം. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍റര്‍ ബുര്‍ഹാന്‍ വാനിയെ കൊലപ്പെടുത്തിയിതിനെ തുടര്‍ന്ന് കാശ്മീരില്‍ അലയടിച്ച പ്രതിഷേധ സമരങ്ങളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി പരഗിണിക്കവേയാണ് കോടതിയുടെ നിര്‍ദേശം. അതേസമയം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 92 പ്രകാരം ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

Similar Posts