< Back
India
കബാലിയില്‍ ഹെയ്ഡന്‍ ക്ലീന്‍ ബൌള്‍ഡ്കബാലിയില്‍ ഹെയ്ഡന്‍ ക്ലീന്‍ ബൌള്‍ഡ്
India

കബാലിയില്‍ ഹെയ്ഡന്‍ ക്ലീന്‍ ബൌള്‍ഡ്

Damodaran
|
13 May 2018 11:16 PM IST

ചെന്നൈ ആള്‍ബര്‍ട്ട് തിയേറ്ററില്‍ കബാലി കണ്ട ഹെയ്ഡനെ ചിത്രത്തിലെ രജനിയുടെ പ്രകടനം അത്ഭുതപ്പെടുത്തി.  

സ്റ്റൈല്‍ മന്നന്‍ രജനികാന്ത് തകര്‍ത്തഭിനയിച്ച കബാലി കാണാന്‍ ക്രിക്കറ്റ് ക്രീസിലെ ഒരു കാലത്തെ വിനാശകാരിയായ ഓപ്പണറായിരുന്ന മാത്യു ഹെയ്ഡന്‍ എത്തി. ചെന്നൈ ആള്‍ബര്‍ട്ട് തിയേറ്ററില്‍ കബാലി കണ്ട ഹെയ്ഡനെ ചിത്രത്തിലെ രജനിയുടെ പ്രകടനം അത്ഭുതപ്പെടുത്തി. ഐപിഎല്‍ മാതൃകയില്‍ ആരംഭിക്കാനിരിക്കുന്ന തമിഴ്നാട് പ്രീമിയര്‍ ലീഗിന്‍റെ പ്രചരണാര്‍ഥമാണ് ലീഗിന്‍െ ബ്രാന്‍ഡ് അംബാസിഡറായ ഹെയ്ഡന്‍ എത്തിയത്.

തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനു കീഴില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എട്ടു ടീമുകളാണ് ലീഗില്‍ മാറ്റുരയ്ക്കുക. കലാശപ്പോരാട്ടമുള്‍പ്പെടെ 27 മത്സരങ്ങളുള്ള ലീഗ് ആഗസ്റ്റ് അവസാന വാരം ആരംഭിച്ച് സെപ്റ്റംബര്‍ രണ്ടാം വാരം അവസാനിക്കും.

Similar Posts