< Back
India
ഡല്‍ഹിയില്‍ ഭൂചലനംIndia
ഡല്‍ഹിയില്‍ ഭൂചലനം
|13 May 2018 6:42 PM IST
ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി.
ഡല്‍ഹിയില്‍ താരതമ്യേന നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് ഉച്ചക്ക് മൂന്നു മണിയോടെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.7 തീവ്രത രേഖപ്പെടുത്തി. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും 16 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഹരിയാനയിലെ ഛജിയാവാസിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ പരിക്കോയില്ല.