പശുവിറച്ചിയുടെ പേരില്‍ അക്രമങ്ങള്‍: സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്പശുവിറച്ചിയുടെ പേരില്‍ അക്രമങ്ങള്‍: സര്‍ക്കാരുകള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
|എട്ടാഴ്ചക്കകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
രാജ്യത്ത് പശുവിറച്ചിയുടെ പേരിലുണ്ടായ ഉണ്ടായ അക്രമങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. 8 ആഴ്ചക്കകം നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
ഉത്തര്‍പ്രദേശില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഗോ സംരക്ഷകര്‍ അടിച്ച് കൊന്ന മുഹമ്മദ് അഖിലാക്കിന്റെതടക്കം 18 കേസുകളിലാണ് കേന്ദ്ര-സംസ്ഥാന ആഭ്യന്തരമന്ത്രാലയങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വക്കേറ്റ് സുഭാഷ് ചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നോട്ടീസ്
ഗോ സംരക്ഷണത്തിന്റെ പേരില്‍ മനുഷ്യാവകാശ ലംഘനമാണെന്ന് തുടരുന്നതെന്ന് ചൂണ്ടികാണിച്ചായിരുന്നു പരാതി. ഗുജറാത്തിലെ ഉനയില്‍ നടന്ന ആക്രമണത്തിലടക്കം പ്രതികളെ തിരിച്ചറിഞ്ഞിട്ടും നടപടികള്‍ സ്വീകരിച്ചിട്ടില്ല. ദലിതരും ന്യൂനപക്ഷങ്ങളുമാണ് ഇരകളാക്കപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ദാദ്രി സംഭവം മുതല്‍ ജൂലൈ വരെ പശു സംരക്ഷണത്തിന്റെ പേരില്‍ നടന്ന ആക്രമണങ്ങളെ അടിസ്ഥാനമാക്കിയാണ് പരാതി. രാജ്യത്താകമാനം പശുവിറച്ചിയുടെ പേരില്‍ 18 അക്രമങ്ങളിലായി 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.