< Back
India
ഭുവനേശ്വറിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 22 മരണംഭുവനേശ്വറിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 22 മരണം
India

ഭുവനേശ്വറിലെ ആശുപത്രിയില്‍ വന്‍ അഗ്നിബാധ; 22 മരണം

Sithara
|
13 May 2018 11:11 AM IST

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്‍യുഎം ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിലും ഐസിയുവിലുമാണ് തീപിടിത്തമുണ്ടായത്

ഭുവനേശ്വറിലെ ആശുപത്രിയിലുണ്ടായ അഗ്നിബാധയിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ്‍യുഎം ഹോസ്പിറ്റലിലെ ഡയാലിസിസ് വാര്‍ഡിലും ഐസിയുവിലുമാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിലേറെയും ഐസിയുവിലുണ്ടായിരുന്നവരാണെന്നാണ് സൂചന. പൊള്ളലേറ്റ ഒമ്പത് രോഗികളടക്കം 40 പേരെ നഗരത്തിലെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.

ആശുപത്രിയുടെ രണ്ടാംനിലയിലെ ഡയാലിസിസ് വാര്‍ഡിലാണ് ഇന്നലെ രാത്രി എട്ടിന് ആദ്യം തീ പ്രത്യക്ഷപ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തമുണ്ടാക്കിയതെന്ന് സൂചനയുണ്ട്. അതിവേഗം ഇത് മറ്റ് വാര്‍ഡുകളിലേക്ക് പടര്‍ന്നു. ഐസിയുവിലേക്ക് തീ പടര്‍ന്നതിനാല്‍ രോഗികളെ മറ്റിടങ്ങളിലേക്ക് മാറ്റാനായില്ല. ഇത് മരണസംഖ്യ വര്‍ധിക്കാന്‍ കാരണമായി.

രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും രോഗികളും ജീവനക്കാരും അടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് ബന്ധുക്കള്‍ പുറത്തേക്കോടി. കെട്ടിടത്തിനു മുകളില്‍ നിന്നും പലരും താഴേക്ക് ചാടി. 500ലേറെ രോഗികളാണ് ആശുപത്രിയിലുണ്ടായിരുന്നത്. പരിക്കേറ്റവരെ എയിംസിലേക്ക് മാറ്റാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശമുണ്ട്. നൂറിലേറെ അഗ്നിശമനസേനാ ജീവനക്കാര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പ്രാദേശിക ജനപ്രതിനിധികള്‍ അറിയിച്ചു.

Related Tags :
Similar Posts