< Back
India
നോട്ട് അസാധുവാക്കല്‍ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം  ഇന്ന്നോട്ട് അസാധുവാക്കല്‍ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്
India

നോട്ട് അസാധുവാക്കല്‍ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ഇന്ന്

Khasida
|
13 May 2018 4:56 PM IST

യോഗത്തിന് മുമ്പ് കോണ്‍ഗ്രസ് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് സിപിഎം, ആര്‍ജെഡി, എഐഎഡിഎംകെ, എസ്‍പി, ബിഎസ്‍പി തുടങ്ങിയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കും

നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് വിളിച്ച യോഗം ഇന്ന് ചേരും. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബില്‍ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. യോഗത്തിന് മുമ്പ് കോണ്‍ഗ്രസ് വേണ്ടത്ര കൂടിയാലോചന നടത്തിയില്ലെന്ന് ആരോപിച്ച് സിപിഎം, ആര്‍ജെഡി, എഐഎഡിഎംകെ, എസ്‍പി, ബിഎസ്‍പി തുടങ്ങിയ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.

നോട്ട്​ അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്​കോണ്‍ഗ്രസ്​അധ്യക്ഷ സോണിയഗാന്ധി പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചത്. ഡിസംബര്‍ 30ന് നോട്ട് അസാധുവാക്കലില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവസാനിക്കാനിരിക്കെ ദേശവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു യോഗ ലക്ഷ്യം.

എന്നാല്‍ കോണ്‍ഗ്രസ് കൂടിയോലോചന നടത്താതെ തീരുമാനിച്ച യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കില്ലെന്ന്​ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രധാനമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായാല്‍ അപ്പോള്‍ പ്രക്ഷോഭം എങ്ങനെ വേണമെന്ന്​ സിപിഎം തീരുമാനിക്കുമെന്നും ആ സമയത്ത്​മറ്റ്​പ്രതിപക്ഷ പാര്‍ട്ടികളെയും സമീപിക്കുമെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

ആര്‍ജെഡി, എഐഎഡിഎംകെ, എസ്‍പി, ബിഎസ്‍പി തുടങ്ങിയ പാര്‍ട്ടികളും യോഗത്തില്‍ നിന്നും വിട്ട് നില്‍ക്കും. യോഗത്തില്‍ പങ്കെടുക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഇന്നലെ തന്നെ ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

Related Tags :
Similar Posts