< Back
India
പണ്ഡിറ്റ് രവിശങ്കറിന്റെ 96ാം ജന്‍മദിനമാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍പണ്ഡിറ്റ് രവിശങ്കറിന്റെ 96ാം ജന്‍മദിനമാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍
India

പണ്ഡിറ്റ് രവിശങ്കറിന്റെ 96ാം ജന്‍മദിനമാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍

admin
|
13 May 2018 9:22 AM IST

സിത്താറിന്റെ മാതൃകയുമായിട്ടാണ് ഡൂഡില്‍

സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ 96ാം ജന്‍മദിനം ആഘോഷമാക്കി ഗൂഗിളിന്റെ ഡൂഡില്‍. സിത്താറിന്റെ മാതൃകയുമായിട്ടാണ് ഡൂഡില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സിത്താറിന്റെ തന്ത്രികളില്‍ നാദവിസ്മയം തീര്‍ത്ത രവിശങ്കര്‍ ഇന്ത്യയുടെ സംഗീതം അതിര്‍ത്തികള്‍ക്കപ്പുറത്തെത്തിച്ച സംഗീതഞ്ജന്‍ കൂടിയാണ്. പൗരസ്ത്യ, പാശ്ചാത്യ സംഗീത ശാഖകളെ തന്റെ സിത്താര്‍ വാദനത്തിലൂടെ ഇണക്കിച്ചേര്‍ക്കാനദ്ദേഹത്തിനായി. 1999-ല്‍ ഭരതത്തിന്റെ പരമ്മോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ലഭിച്ചിട്ടുണ്ട്. സംഗീതത്തിലെ അതുല്യ പ്രതിഭകള്‍ക്ക് ലഭിക്കുന്ന ഗ്രാമി പുരസ്‌കാരത്തിന് മൂന്ന് തവണ അര്‍ഹനായ അദ്ദേഹത്തിന് സമഗ്ര സംഭാവനക്കുള്ള ഗ്രമ്മി പുരസ്കാരം മരണാനന്തരം ലഭിച്ചു.അദ്ദേഹം 1986 മുതല്‍ 1992 വരെ രാജ്യസഭാംഗമായിരുന്നു. 2012 ഡിസംബര്‍ 11ന് 92ാമത്തെ വയസ്സിലാണ് അദ്ദേഹം വിടപറയുന്നത്. അമേരിക്കന്‍ ഗായിക നോറാ ജോണ്‍സ്, സിത്താര്‍ കലാകാരി അനൌഷ്ക ശങ്കര്‍ എന്നിവര്‍ രവിശങ്കറിന്റെ മക്കളാണ്.

Similar Posts