സുരേഷ് ഗോപിക്ക് പുറമെ സിദ്ദുവും സുബ്രഹ‍്മണ്യന്‍ സ്വാമിയും ബി.ജെ.പി പട്ടികയില്‍സുരേഷ് ഗോപിക്ക് പുറമെ സിദ്ദുവും സുബ്രഹ‍്മണ്യന്‍ സ്വാമിയും ബി.ജെ.പി പട്ടികയില്‍
|പ്രധാനമന്ത്രി നിര്‍ദേശിച്ച പട്ടികയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ രാജ്യസഭാ എംപിമാര്‍ ആകും.
ബി.ജെ.പി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തവരില്‍ സുരേഷ് ഗോപിയെ കൂടാതെ സുബ്രഹ്മണ്യന്‍ സ്വാമി, നവജ്യോത് സിംഗ് സിദ്ദു തുടങ്ങി നിരവധി പ്രമുഖര്‍.
കേരളത്തില്‍നിന്ന് നടന്‍ സുരേഷ് ഗോപിയെ രാജ്യസഭാ എംപി ആയി നാമനിര്‍ദേശം ചെയ്തിരുന്നു. സുരേഷ് ഗോപിക്കു പിന്നാലെ ബി.ജെ.പിയുടെ പ്രമുഖ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ദു, അഞ്ച് തവണ ലോകബോക്‌സിംഗ് ചാമ്പ്യയായ മേരികോം, സാമ്പത്തിക വിദഗ്ധനും പുന സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ നരേന്ദ്ര യാദവ്, മാധ്യമപ്രവര്‍ത്തകന്‍ സ്വപാന്‍ ദാസ്ഗുപ്ത തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നിര്‍ദേശിച്ച പട്ടികയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍ ഇവര്‍ രാജ്യസഭാ എംപിമാര്‍ ആകും.