< Back
India
യുപിയില്‍ പശുവിന്‍റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് ദലിത് യുവാക്കളുടെ തല മൊട്ടയടിച്ചുയുപിയില്‍ പശുവിന്‍റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് ദലിത് യുവാക്കളുടെ തല മൊട്ടയടിച്ചു
India

യുപിയില്‍ പശുവിന്‍റെ പേരില്‍ വീണ്ടും അതിക്രമം; രണ്ട് ദലിത് യുവാക്കളുടെ തല മൊട്ടയടിച്ചു

Sithara
|
13 May 2018 10:16 AM IST

തല മൊട്ടയടിച്ച ശേഷം "ഞങ്ങള്‍ പശുക്കള്ളന്മാരാണ്" എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി റോഡിലൂടെ നടത്തിച്ചു

ഉത്തര്‍പ്രദേശില്‍ പശുവിന്‍റെ പേരില്‍ വീണ്ടും ആക്രമണം. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദലിത് യുവാക്കളുടെ തല മൊട്ടയടിച്ചു. ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലാണ് സംഭവം.

ഉമറാം, സോനു എന്നീ യുവാക്കളെയാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇരുവരുടെയും തല മൊട്ടയടിച്ച ശേഷം "ഞങ്ങള്‍ പശുക്കള്ളന്മാരാണ്" എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി ടൌണിലൂടെ നടത്തിക്കുകയായിരുന്നു.

ഉമറാമിന്‍റെ പരാതി പ്രകാരം കണ്ടാലറിയുന്ന ഒരാള്‍ ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എസ്പി അനില്‍ കുമാര്‍ ഡപ്യൂട്ടി എസ്‍പിയെ ചുമതലപ്പെടുത്തി.

Similar Posts