< Back
India
ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശംജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം
India

ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

admin
|
13 May 2018 11:32 AM IST

മഹാരാഷ്ട്രാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട്

സൊഹ്‌റബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി ബി എച്ച് ലോയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. മഹാരാഷ്ട്രാ സര്‍ക്കാരിനോടാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ബി എച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് സുപ്രിംകോടതി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തേടിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഗൌരവതരമാണെന്നും കോടതി പറഞ്ഞു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

Related Tags :
Similar Posts