< Back
India
ബിജെപിയും ആര്‍എസ്എസും മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നു: സോണിയ ഗാന്ധിബിജെപിയും ആര്‍എസ്എസും മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നു: സോണിയ ഗാന്ധി
India

ബിജെപിയും ആര്‍എസ്എസും മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നു: സോണിയ ഗാന്ധി

admin
|
13 May 2018 5:33 PM IST

വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോദി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സോണിയ ഗാന്ധി

ബിജെപിയും ആര്‍എസ്എസും കേരളത്തിന്റെ മതേതര മൂല്യങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന മോദി ജനങ്ങളെ വഞ്ചിക്കുകയാണ്. പ്രതിയോഗികളെ വകവരുത്തുന്ന അക്രമരാഷ്ട്രീയമാണ് എല്‍ഡിഎഫ് പിന്തുടരുന്നതെന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സോണിയാഗാന്ധി പറഞ്ഞു.

ജിഷയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആദ്യം പരിപാടി നടന്ന തൃശൂരില്‍ സോണിയാഗാന്ധി പ്രസംഗം തുടങ്ങിയത്. കേരളത്തിന്റെ ബഹുസ്വരതയെയും മതേതര മൂല്യങ്ങളെയും തകര്‍ക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ഇതിനെ ഒരുമിച്ച് നിന്ന് ചെറുക്കണമെന്നും സോണിയഗാന്ധി പറഞു. മോദി സര്‍ക്കാരിന്റെ നയങ്ങളെയും സോണിയ വിമര്‍ശിച്ചു.

പ്രധാനമന്ത്രിയെന്ന പദവി പോലും മറന്ന് കേവലമൊരു ബിജെപി പ്രവര്‍ത്തകന്റെ നിലവാരത്തിലാണ് നരേന്ദ്ര മോദി കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തൃശ്ശൂരിലും തിരുവനന്തപുരത്തും നടന്ന പരിപാടികളില്‍ ജില്ലകളിലെ എല്ലാ യുഡിഎഫ് സ്ഥാനാര്‍ഥികളും പങ്കെടുത്തു.

Similar Posts