< Back
India
എസ്ബിഐ ലയനത്തിനെതിരെ ദേശവ്യാപക ബാങ്ക് പണിമുടക്ക്India
എസ്ബിഐ ലയനത്തിനെതിരെ ദേശവ്യാപക ബാങ്ക് പണിമുടക്ക്
|13 May 2018 8:18 AM IST
12ന് അസോസിയേറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും.....
അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയുമായി ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടത്താന്‍ സംഘടനകളുടെ തീരുമാനം. ഈ മാസം 12, 13 തീയതികളിലാണ് സമരം. 12ന് അസോസിയേറ്റ് ബാങ്കുകളിലും 13ന് എല്ലാ ബാങ്കുകളിലും പണിമുടക്ക് നടത്തുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ആള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോയിഷേനും അറിയിച്ചു. പണിമുടക്കിനൊപ്പം സംഘടനാ നേതാക്കള്‍ ഉപവാസ സമരവും നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്യും.