< Back
India
ഗുജറാത്ത് തെരഞ്ഞെടുപ്പ് ട്രെയിലര്‍, രാജസ്ഥാനിലേത് ഇടവേള, യഥാര്‍ഥ സിനിമ 2019ലെന്ന് ശിവസേനഗുജറാത്ത് തെരഞ്ഞെടുപ്പ് ട്രെയിലര്‍, രാജസ്ഥാനിലേത് ഇടവേള, യഥാര്‍ഥ സിനിമ 2019ലെന്ന് ശിവസേന
India

ഗുജറാത്ത് തെരഞ്ഞെടുപ്പ് ട്രെയിലര്‍, രാജസ്ഥാനിലേത് ഇടവേള, യഥാര്‍ഥ സിനിമ 2019ലെന്ന് ശിവസേന

Sithara
|
14 May 2018 9:40 AM IST

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്ത്.

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞതിന് പിന്നാലെ പാര്‍ട്ടിക്ക് മുന്നറിയിപ്പുമായി ശിവസേന രംഗത്ത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് ട്രെയിലറായിരുന്നു. രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് ഇടവേളയാണ്. യഥാര്‍ഥ സിനിമ 2019ല്‍ കാണിച്ചുതരാമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പരാമര്‍ശിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. അമ്പ് വില്ലില്‍ നിന്ന് തൊടുത്താല്‍ പിന്നെ തിരിച്ചുവരില്ലല്ലോയെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇന്നലെ ധനമന്ത്രി അരുണ്‍ ജെയ്‍റ്റിലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെയും റാവത്ത് വിമര്‍ശിച്ചു. ബജറ്റ് ഗംഭീരമാണ്, പക്ഷേ കടലാസ്സിലാണെന്ന് മാത്രം. കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ബജറ്റില്‍ പറഞ്ഞിരിക്കുന്നത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നത് ശരിയല്ലെന്നും റാവത്ത് പറഞ്ഞു.

Related Tags :
Similar Posts