< Back
India
ജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപിജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി
India

ജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി

admin
|
14 May 2018 1:19 PM IST

ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകള്‍ രാജ്യദ്രോഹികളുടെ വിളനിലമായി ക്യാമ്പസിനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അവിടെ നിന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്നും ബിജെപി

ജാദവ്പൂര്‍ സര്‍വകലാശാല രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബിജെപി. ബിജെപി നേതാവ് ദിലീപ് ഘോഷാണ് ആരോപണം ഉന്നയിച്ചത്. സിപിഎമ്മും വൈസ് ചാന്‍സലറും അവരെ പിന്തുണക്കുകയാണ്. വിദ്യാര്‍ഥികള്‍ ഇവിടെ പ്രശ്നമുണ്ടാക്കുന്നത് സ്ഥിരം സംഭവമാണ്. ഇടത് വിദ്യാര്‍ഥികള്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ സിനിമക്കെതിരെ രംഗത്ത് വന്നത് നിയമ വിരുദ്ധമാണെന്നും ബിജെപി വിമര്‍ശിച്ചു.

തങ്ങള്‍ക്ക് വിയോജിപ്പുള്ള ആശയത്തെ എതിര്‍ക്കുക എന്നതാണ് ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഇടത് വിദ്യാര്‍ഥികളുടെ ശൈലിയെന്നും ബിജെപി ആരോപിച്ചു. അത് രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്ക് എതിരാണ്. ഇടതുപക്ഷ വിദ്യാര്‍ഥി യൂണിയനുകള്‍ രാജ്യദ്രോഹികളുടെ വിളനിലമായി ക്യാമ്പസിനെ മാറ്റിയിരിക്കുകയാണ്. അതുകൊണ്ടാണ് അവിടെ നിന്നും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയരുന്നതെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്‍ അനുപം ഖേര്‍ അഭിനയിച്ച 'ബുദ്ധ ഇന്‍ എ ട്രാഫിക് ജാം' എന്ന സിനിമ കാമ്പസില്‍ പ്രദേശിപ്പിക്കുന്നതിനെതിരെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും ഇടത് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പിന്നാലെയാണ് വിമര്‍ശവുമായി ബിജെപി രംഗത്തെത്തിയത്.

Related Tags :
Similar Posts