< Back
India
ഗൌരിയുടെ കൊലപാതകത്തിന് പിന്നില്‍ വിദഗ്ധ സംഘമെന്ന് നിഗമനംഗൌരിയുടെ കൊലപാതകത്തിന് പിന്നില്‍ വിദഗ്ധ സംഘമെന്ന് നിഗമനം
India

ഗൌരിയുടെ കൊലപാതകത്തിന് പിന്നില്‍ വിദഗ്ധ സംഘമെന്ന് നിഗമനം

admin
|
15 May 2018 8:21 PM IST

കൂടുതൽ  ദിവസത്തെ സി സി ടി വി ദ്യശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. വിദഗ്ധ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്.ഐ.ടി യുടെ വിലയിരുത്തൽ.മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. 

മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷിന്റെ കൊലപതകത്തെ കുറിച്ച് അന്വേണം ഊ ർജ്ജിതം. കൂടുതൽ ദിവസത്തെ സി സി ടി വി ദ്യശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. വിദഗ്ധ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എസ്.ഐ.ടി യുടെ വിലയിരുത്തൽ.മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ആസൂത്രിത കൊലപാതകമാണെന്ന് പ്രത്രേ ക അന്വേഷണ സംഘം ഉറപ്പിച്ചു കഴിഞ്ഞു. കൊലപാതകം നടത്തിയത് വിദഗ്ധ സംഘമാണന്നാണ് അന്വേഷണ സംഘത്തിന്റെ കണക്ക് കൂട്ടൽ. രാവിലെ ഐ ജി ബി കെ സിങ്ങിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. ലങ്കേഷ് പത്രികയുടെ ഓഫീസ് മുതൽ ആർ ആർ നഗർ വരെയുള്ള സ്ഥലങ്ങളിൽ നിന്നായി 500 സിസിടിവി ക്യാമറകളിലെ ദ്യശ്യങ്ങൾ ഇതിനകം പോലീസ് ശേഖരിച്ചു. ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതിന് മുമ്പുള്ള ദിവസങ്ങളിലേയും ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കൊലയാളി സംഘം മുമ്പും പിന്തുടർന്നിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും കർണാടക പോലീസിലെ സൈബർ വിദ്ഗദർ നടത്തുന്നുണ്ട്.

സംഘപരിവാർ സംഘടനകൾക്ക് പുറമെ നക്സൽ ഗ്രൂപ്പുകളടക്കമുള്ളവരെ കേന്ദ്രീകരിച്ചു മാ ണ് അന്വേഷണം പുരോഗമിക്കുന്നത്. നക്സലുകളെ ആയുധം താഴെ വെച്ച് പുനരധിവസിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ഗൌരി ലങ്കേഷ് മധ്യസ്ഥ ചർച്ചകൾ നടത്തിയിരുന്നു. ഇത് മൂലം ശത്രുതയുണ്ടോയെന്നാണ് പരിശോധന. എന്നാൽ പ്രധാനമായും അന്വേഷണം സംഘപരിവാർ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

Related Tags :
Similar Posts