< Back
India
അല്ലാഹുവും രാമനും തമ്മിലാണ് മത്സരം; വോട്ടര്‍മാരോട് കര്‍ണാടകയിലെ ബിജെപി എംഎല്‍എഅല്ലാഹുവും രാമനും തമ്മിലാണ് മത്സരം; വോട്ടര്‍മാരോട് കര്‍ണാടകയിലെ ബിജെപി എംഎല്‍എ
India

അല്ലാഹുവും രാമനും തമ്മിലാണ് മത്സരം; വോട്ടര്‍മാരോട് കര്‍ണാടകയിലെ ബിജെപി എംഎല്‍എ

Sithara
|
15 May 2018 3:37 PM IST

കര്‍ണാടകയിലെ ബന്ദ്വാള്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരം അല്ലാഹുവും രാമനും തമ്മിലാണെന്ന് ബിജെപി എംഎല്‍എ വി സുനില്‍ കുമാര്‍.

കര്‍ണാടകയിലെ ബന്ദ്വാള്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരം അല്ലാഹുവും രാമനും തമ്മിലാണെന്ന് ബിജെപി എംഎല്‍എ വി സുനില്‍ കുമാര്‍. ഈ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം ഹിന്ദുക്കളുടെ ആത്മാഭിമാനത്തിന്‍റെ പ്രശ്നമാണെന്നും എംഎല്‍എ പ്രസംഗിച്ചു.

അല്ലാഹുവും മതേതര മനസ്സുള്ള മുസ്‍ലിം സമുദായവുമാണ് തന്നെ ആറ് തവണ ബന്ദ്വാള്‍ മണ്ഡലത്തില്‍ നിന്ന് വിജയിപ്പിച്ചതെന്ന മന്ത്രി രാമനാഥ റായിയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി എംഎല്‍എ രംഗത്തുവന്നത്. ആറ് തവണ ജയിച്ചത് അല്ലാഹുവിന്‍റെ കാരുണ്യം കൊണ്ടാണെന്ന മന്ത്രിയുടെ വാക്കുകള്‍ തന്നെ അതിശയിപ്പിച്ചെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.

ബന്ദ്വാളില്‍ രാജേഷ് നായിക്കും രാമനാഥ റായിയും തമ്മില്‍ അല്ല അല്ലാഹുവും രാമനും തമ്മിലാണ് മത്സരമെന്ന് സുനില്‍ കുമാര്‍ പറഞ്ഞു. ഇവരില്‍ ആരെ വേണമെന്ന് ബന്ദ്വാളിന് തീരുമാനിക്കാം. അല്ലാഹുവിനെ വീണ്ടും വീണ്ടും ജയിപ്പിക്കണോ അതോ രാമനെ സ്‌നേഹിക്കുന്ന വ്യക്തിയെ ജയിപ്പിക്കണോയെന്ന് ബന്ദ്വാളിനെ വോട്ടര്‍മാര്‍ തീരുമാനിക്കണമെന്നും എംഎല്‍എ പറഞ്ഞു.

Similar Posts