< Back
India
തമിഴ്‍നാട്ടില്‍ സ്വാശ്രയ എംബിബിഎസ് ഫീസ് രണ്ടു കോടി രൂപതമിഴ്‍നാട്ടില്‍ സ്വാശ്രയ എംബിബിഎസ് ഫീസ് രണ്ടു കോടി രൂപ
India

തമിഴ്‍നാട്ടില്‍ സ്വാശ്രയ എംബിബിഎസ് ഫീസ് രണ്ടു കോടി രൂപ

Alwyn K Jose
|
16 May 2018 12:40 PM IST

നീറ്റ് പരീക്ഷാഫലം പുറത്ത് വന്ന ശേഷമാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളും കല്‍പിത സര്‍‌വ്വകലാശാലകളും ഫീസ് ഇരട്ടിയാക്കിയത്.

തമിഴ്നാട്ടില്‍ സ്വാശ്രയ എംബിബിഎസ് ഫീസ് 2 കോടിയോളം രൂപയാക്കി ഉയര്‍ത്തി. നീറ്റ് പരീക്ഷാഫലം പുറത്ത് വന്ന ശേഷമാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളും കല്‍പിത സര്‍‌വ്വകലാശാലകളും ഫീസ് ഇരട്ടിയാക്കിയത്. ഒരു കോടി രൂപ ട്യൂഷന്‍ ഫീസും 85 ലക്ഷം കാപിറ്റേഷനുമായാണ് നിശ്ചയിച്ചത്.
എന്നാല്‍ മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം പ്രവേശം. പുതിയ നിയമപ്രകാരം വിദ്യാര്‍ഥികള്‍‌ക്ക് വ്യത്യസ്ത കോളജുകളില്‍ സീറ്റിന് അപേക്ഷിക്കാം.

Similar Posts