ഗോരക്ഷകര്‍ക്കെതിരായ മോദിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരിലാഴ്ത്തിയെന്നും ഹിന്ദുക്കളെ അപമാനിച്ചെന്നും തൊഗാഡിയഗോരക്ഷകര്‍ക്കെതിരായ മോദിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരിലാഴ്ത്തിയെന്നും ഹിന്ദുക്കളെ അപമാനിച്ചെന്നും തൊഗാഡിയ
|പശു സംരക്ഷണത്തെ ദലിത് സുരക്ഷയുമായി കൂട്ടിക്കെട്ടിയത് ഗൂഡാലോചനയാണെന്നും ഹിന്ദു സമൂഹത്തെ നെടുകെ പിളര്‍ത്തുകയാണ് അത് ചെയ്തതെന്നും തൊഗാഡിയ.
ഗോസംരക്ഷകരില്‍ 80 ശതമാനവും പകല്‍മാന്യന്‍മാരാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന രാജ്യത്തെ കണ്ണീരില്‍ ആഴ്ത്തിയെന്നും ഹിന്ദുക്കളെ അപമാനിച്ചെന്നും വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ പ്രവീണ്‍ തൊഗഡിയ. വ്യാജ ഗോസംരക്ഷകര്‍ക്കെതിരെ കേസ് എടുക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം ഏതെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ തന്നെ സമീപിക്കാമെന്നും പൂര്‍ണ നിയമ സംരക്ഷണം നല്‍കുമെന്നും തൊഗഡിയ അറിയിച്ചു.
കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാകിസ്ഥാനെതിരെ നടത്തിയ പ്രസ്താവനയെ കഴിഞ്ഞ ദിവസം തൊഗഡിയ സ്വാഗതം ചെയ്തിരുന്നുവെങ്കിലും ഗോസംരക്ഷണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തിറങ്ങുന്നതിന്റെ സൂചനകളുണ്ടായിരുന്നു. പശു സംരക്ഷണത്തെ ദലിത് സുരക്ഷയുമായി കൂട്ടിക്കെട്ടിയത് ഗൂഡാലോചനയാണെന്നും ഹിന്ദു സമൂഹത്തെ നെടുകെ പിളര്‍ത്തുകയാണ് അത് ചെയ്തതെന്നും പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഉദ്ദേശിച്ച് തൊഗഡിയ പറഞ്ഞു. ജനങ്ങളുടെ മുഖത്തു നോക്കാന്‍ തനിക്കു കഴിയാതായെന്നും ഇനി ആത്മഹത്യ ചെയ്യലാണ് ഉചിതമെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.
പശുക്കള്‍ പ്‌ളാസ്റ്റിക് കഴിച്ചാണ് മരിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഗോ സംരക്ഷകരെ അപമാനിക്കുകയും പശുവിനെ അറുക്കുന്നവരെ ന്യായീകരിക്കുകയും ചെയ്യുന്നതിനു തുല്യമാണ്. ഗോ സംരക്ഷണത്തിന്റെ പേരില്‍ രംഗത്തുള്ള സാമൂഹിക വിരുദ്‌രുടെ ലിസ്റ്റ് തയറാക്കണമെന്നും പ്രധാനമന്ത്രി പറയുന്നു. എന്നാല്‍ പശുവിനെ അറുക്കുന്ന മുസ്‌ലിംകളുടെ പട്ടികയാണ് തയാറാക്കേക്കണ്ടതെന്ന് തൊഗഡിയ ആവശ്യപ്പെട്ടു.
രാജ്യത്തു നിന്നുള്ള ബീഫ് കയറ്റുമതി ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ത്ത് മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധകമായ രീതിയില്‍ ഗോഹത്യാ നിയമം കൊണ്ടുവരണമെന്നും തൊഗഡിയ ആവശ്യപ്പെട്ടു.