< Back
India
ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയുംഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും
India

ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും

Jaisy
|
17 May 2018 8:02 AM IST

ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും. ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തശേഷം ടിക്കറ്റ് നേരിട്ട് ലഭിക്കുമ്പോള്‍ പണം നല്‍കിയാല്‍ മതി.

വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും 'പെ ഓണ്‍ ഡെലിവറി' സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ സംവിധാനം ഉപയോഗിക്കാന്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ആവശ്യമാണ്. ആധാര്‍, പാന്‍ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് രജിസ്‌ട്രേഷന്‍ നടത്താം

എന്നാല്‍ കാഷ് ഓണ്‍ ഡെലിവറി റയില്‍വെയുടെ സൌജന്യ സേവനമൊന്നുമല്ല. 5,000 രൂപവരെയുള്ള ഇടപാടിന് 90 രൂപയും സെയില്‍ടാക്‌സും നല്‍കണം. അതിന് മുകളിലുള്ള ഇടപാടിന് 120 രൂപയും ഈടാക്കും.

Related Tags :
Similar Posts