< Back
India
ജെറ്റ് എയര്‍വേസില്‍ വിളമ്പിയ ബിരിയാണിയില്‍ പ്രാണിജെറ്റ് എയര്‍വേസില്‍ വിളമ്പിയ ബിരിയാണിയില്‍ പ്രാണി
India

ജെറ്റ് എയര്‍വേസില്‍ വിളമ്പിയ ബിരിയാണിയില്‍ പ്രാണി

Jaisy
|
17 May 2018 11:56 PM IST

ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കൃഷ്ണ മോഹന്‍ ന്യായപതിക്കാണ് ഈ തിക്താനുഭവം ഉണ്ടായത്

ജെറ്റ് എയര്‍വേസില്‍ വിളമ്പിയ ബിരിയാണിയില്‍ പ്രാണിയെ കണ്ടെത്തി. ജെറ്റ് എയര്‍വേയ്സ് ഫ്ലൈറ്റ് 9W 7081/S2 4460 ല്‍ തിങ്കളാഴ്ച ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന കൃഷ്ണ മോഹന്‍ ന്യായപതിക്കാണ് ഈ തിക്താനുഭവം ഉണ്ടായത്.

ഉച്ചഭക്ഷണത്തിനായി ബിരിയാണി ഓര്‍ഡര്‍ ചെയ്ത തനിക്ക് ലഭിച്ചത് മോശം ഭക്ഷണമായിരുന്നുവെന്ന് കൃഷ്ണമോഹന്‍ പറയുന്നു. ജീവനുള്ള പ്രാണിയെയാണ് ബിരിയാണിയില്‍ നിന്നും ലഭിച്ചത്. ഇതിനെക്കുറിച്ച് ഫ്ലൈറ്റ് ജീവനക്കാരനോട് പരാതിപ്പെട്ടെങ്കിലും ഒരു കടലാസ് കഷണത്തില്‍ പരാതി വെറുതെ കുറിച്ചതല്ലാതെ ഒരു പ്രതികരണവുമുണ്ടായിട്ടില്ലെന്ന് കൃഷ്ണമോഹന്‍ പറയുന്നു. മുംബൈയിലെത്തിയ കൃഷ്ണമോഹന്‍ ഉടന്‍ തന്നെ ജെറ്റ് എയര്‍വേസിന് മെയില്‍ അയച്ചെങ്കിലും മറുപടിയുണ്ടായില്ല. ഹൈദരാബാദിലെ ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

Similar Posts