< Back
India
മാണിക്ക് സര്‍ക്കാരിന് ബംഗാളിലേക്കോ കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോകാം:  ഹിമന്ത ബിസ്വ ശര്‍മ്മമാണിക്ക് സര്‍ക്കാരിന് ബംഗാളിലേക്കോ കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോകാം: ഹിമന്ത ബിസ്വ ശര്‍മ്മ
India

മാണിക്ക് സര്‍ക്കാരിന് ബംഗാളിലേക്കോ കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോകാം: ഹിമന്ത ബിസ്വ ശര്‍മ്മ

Ubaid
|
17 May 2018 1:48 PM IST

25 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന സി.പി.എം ഭരണം ബി.ജെ.പി പിടിച്ചെടുത്തു എന്ന ഇലക്ഷന്‍ ഫലം വന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മുന്‍‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബി.ജെ.പി നയതന്ത്രകനുമായ ഹിമന്ത ബിസ്വ ശര്‍മ്മ മുന്‍ മുഖ്യമന്ത്രിയായിരുന്ന മാണിക്ക് സര്‍ക്കാരിനോട് ബംഗാളിലേക്കോ കേരളത്തിലേക്കോ ബംഗ്ലാദേശിലേക്കോ പോകാമെന്ന് തുറന്ന് ആഹ്വാനം ചെയ്യ്തു. 25 വര്‍ഷമായി തുടര്‍ന്ന് വന്നിരുന്ന സി.പി.എം ഭരണം ബി.ജെ.പി പിടിച്ചെടുത്തു എന്ന ഇലക്ഷന്‍ ഫലം വന്നതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

1998 മുതല്‍ ത്രിപുര ഭരിച്ച മുഖ്യമന്ത്രിയുമായിരുന്ന 69 കാരനായ മാണിക്ക് സര്‍ക്കാര്‍ സി.പി.എം പോളിറ്റ് ബ്യൂറോ മെമ്പറുമാണ്. സി.പി.എം ഭരണകാലത്തെ നിയമ പാളിച്ചകളേയും അതിര്‍ത്തി മരണങ്ങളേയും ഹിമന്ത ബിസ്വ ശര്‍മ്മ ഇലക്ഷന്‍ പ്രചരണ സമയത്ത് തന്നെ സി.പി.എമ്മിനെതിരെ ആഞ്ഞടിച്ചിരുന്നു.

ആകെയുള്ള 60 സീറ്റുകളില്‍ സഖ്യകക്ഷിയായ ഐ.പി.ടി.എഫ്-നേയും കൂട്ടുപിടിച്ച് 40 സീറ്റുകള്‍ നേടിയാണ് ഭരണം ബി.ജെ.പി പിടിച്ചെടുത്തത്. ഭരണകക്ഷിയായിരുന്ന സി.പി.എമ്മിന് 18 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ്സിന് ഒരു സീറ്റു പോലും ലഭിച്ചില്ല.

Related Tags :
Similar Posts