< Back
India
കമൽഹാസൻ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുംകമൽഹാസൻ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും
India

കമൽഹാസൻ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

Jaisy
|
17 May 2018 5:10 PM IST

തിരുപ്പൂരിലെ അവിനാശിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്

മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. തിരുപ്പൂരിലാണ് തുടക്കം. മരത്തുപാളയത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നിർമ്മിച്ച സ്കൂൾ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. നാളെയാണ് ഈറോഡിലെ പര്യടനം.

തിരുപ്പൂരിലെ അവിനാശിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചക്ക് നടക്കുന്ന പൊതുയോഗത്തിൽ മക്കൾ നീതി മയ്യത്തിലേക്കുള്ള പുതിയ അംഗങ്ങളെ സ്വീകരിക്കും. തുടർന്ന് ഗ്രാമവാസികൾക്കൊപ്പം ഭക്ഷണം. പെരുന്തുറയിലടക്കം വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. ഉച്ചയ്ക്കാണ് സ്കൂളിന്റെ ഉദ്ഘാടനം.

മധുരയിൽ പാർട്ടി പ്രഖ്യാപന ശേഷമുള്ള മൂന്ന് ദിവസങ്ങളിൽ നാല് ജില്ലകളിൽ പര്യടനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 21 ന് രാമേശ്വരം മുതൽ മധുരവരെയുള്ള യാത്രയ്ക്ക് ശേഷം സംസ്ഥാനപര്യടനം വെട്ടിച്ചുരുക്കി. നാളെ ഈറോഡിലാണ് പര്യടനം. രാവിലെ 8.30 മുതൽ പതിനാലോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിക്കും. പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി നേതൃത്വം.

Related Tags :
Similar Posts