< Back
India
മോദി മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെIndia
മോദി മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെ
|17 May 2018 7:43 PM IST
നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും നല്‍കിയ തെറ്റായ പ്രതീക്ഷകള്‍ രാജ്യത്തെ തളര്‍ത്തിയിരിക്കുകയാണെന്നും ഇതില്‍ നിന്നൊരു മോചനമാണ് ആവശ്യമെന്നും
2019 പൊതു തെരഞ്ഞെടുപ്പോടെ മോദി മുക്ത് ഭാരത് ഉറപ്പാക്കാനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്ന് മഹാരാഷ്ട്ര നവനിര്‍മ്മാണ സേന നേതാവ് രാജ് താക്കറെ. 1947ലാണ് ഇന്ത്യക്ക് ആദ്യ സ്വാതന്ത്ര്യം കിട്ടിയത്. അടിയന്തരാവസ്ഥക്ക് ശേഷം 1977ല്‍ രണ്ടാം സ്വാതന്ത്ര്യം കിട്ടി. 2019 മോദി വിമുക്ത ഇന്ത്യയാണെങ്കില്‍ മൂന്നാം സ്വാതന്ത്ര്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദിയും അദ്ദേഹത്തിന്‍റെ സര്‍ക്കാരും നല്‍കിയ തെറ്റായ പ്രതീക്ഷകളില്‍ രാജ്യത്തെ തളര്‍ത്തിയിരിക്കുകയാണെന്നും ഇതില്‍ നിന്നൊരു മോചനമാണ് ആവശ്യമെന്നും രാജ് താക്കറെ പറഞ്ഞു.