< Back
India
കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പാകിസ്താനെന്ന് രാജ്‍നാഥ് സിങ്കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പാകിസ്താനെന്ന് രാജ്‍നാഥ് സിങ്
India

കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പാകിസ്താനെന്ന് രാജ്‍നാഥ് സിങ്

admin
|
18 May 2018 9:05 AM IST

ഇന്ത്യയിലെ മുസ്‌ലിങ്ങളെ കുറിച്ച് പാകിസ്താന്‍ വേവലാതിപ്പെടേണ്ട. ഇന്ത്യയെ ശിഥിലീകരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്.

കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദി പാകിസ്താനെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്ത്യയിലെ മുസ്‌ലിങ്ങളെ കുറിച്ച് പാകിസ്താന്‍ വേവലാതിപ്പെടേണ്ട. ഇന്ത്യയെ ശിഥിലീകരിക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നത്. തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ് പാകിസ്താനെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി.

കശ്മീരിലെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുന്നതില്‍ എല്ലാ സര്‍ക്കാരുകളും പങ്കുവഹിച്ചിട്ടുണ്ട്. കശ്മീരില്‍ സൈന്യം പരമാവധി സംയമനം പുലര്‍ത്തുന്നുണ്ട്. പെല്ലറ്റ് ഗണ്‍ ഉപയോഗം സംബന്ധിച്ച് പുനഃപരിശോധന നടത്തും. ഇതിനായി സൈന്യത്തിന്‍റെ പ്രത്യേക സമിതിയെ നിയോഗിക്കും.

Similar Posts