< Back
India
അസമില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റുഅസമില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു
India

അസമില്‍ ബിജെപി മന്ത്രിസഭ അധികാരമേറ്റു

admin
|
18 May 2018 10:48 PM IST

മുഖ്യമന്ത്രി സര്‍ബനന്ദ സോനാവാളും 11 മന്ത്രിമാരുമാണ് ഇന്ന് സത്യ പ്രതി‍ജ്ഞ ചെയ്തത്. ഉപ മുഖ്യ മന്ത്രി സ്ഥാനത്തേക്ക്......

അസമില്‍ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രി സര്‍ബനന്ദ സോനാവാളും 11 മന്ത്രിമാരുമാണ് ഇന്ന് സത്യ പ്രതി‍ജ്ഞ ചെയ്തത്. ഉപ മുഖ്യ മന്ത്രി സ്ഥാനത്തേക്ക് പേര് പറയപ്പെടുന്ന ഹിമാന്ദ ബിശ്വ ശര്‍മ്മ ക്യാബിനറ്റ് മന്ത്രിയായാണ് സത്യ പ്രതിജ്ഞ ചെയ്തത്. ഗുഹാവത്തിയില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, ബിജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍ കെ അദ്ധ്വാനി , വിവിധ കേന്ദ്ര മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു. ചരിത്രത്തിലാദ്യമായാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊന്നില്‍ ബിജെപി ഭരണത്തിലെത്തുന്നത്. 126 സീറ്റുകളില്‍ 87 സീറ്റുകളും എന്‍ഡിഎ സംഖ്യം നേടിയിരുന്നു.

Similar Posts