< Back
India
ഗോവ, മണിപ്പൂര്‍ സര്‍ക്കാര്‍ രൂപീകരണം: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധംഗോവ, മണിപ്പൂര്‍ സര്‍ക്കാര്‍ രൂപീകരണം: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം
India

ഗോവ, മണിപ്പൂര്‍ സര്‍ക്കാര്‍ രൂപീകരണം: പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം

Sithara
|
19 May 2018 8:34 PM IST

മണിപ്പൂരിലെയും ഗോവയിലെയും സര്‍ക്കാര്‍ രൂപീകരണ വിഷയം ലോക്സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അവതരണാനുമതി തേടി

മണിപ്പൂരിലെയും ഗോവയിലെയും സര്‍ക്കാര്‍ രൂപീകരണ വിഷയം ലോക്സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് അവതരണാനുമതി തേടി. എന്നാല്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. രാജ്യസഭ നാളെ 11 മണി വരെ നിര്‍ത്തിവെച്ചു.

മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്ത ഗവര്‍ണര്‍മാരുടെ നടപടിക്കെതിരെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. കേന്ദ്ര സര്‍ക്കാര്‍ ജനവിധി അട്ടിമറിച്ച് ബിജെപിക്ക് ഭരണം നേടിക്കൊടുക്കാന്‍ ഗവര്‍ണര്‍മാരെ ഉപയോഗിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ജനവിധിയെ അപഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങുകയാണെന്നും കോണ്‍ഗ്രസ് ഇന്നലെ ആരോപിച്ചിരുന്നു.

Similar Posts