< Back
India
സ്വന്തമായി പതാകയുമായി കര്‍ണാടക; ദേശദ്രോഹമല്ലെന്ന് സിദ്ധാരാമയ്യസ്വന്തമായി പതാകയുമായി കര്‍ണാടക; ദേശദ്രോഹമല്ലെന്ന് സിദ്ധാരാമയ്യ
India

സ്വന്തമായി പതാകയുമായി കര്‍ണാടക; ദേശദ്രോഹമല്ലെന്ന് സിദ്ധാരാമയ്യ

Ubaid
|
19 May 2018 4:39 PM IST

കര്‍ണാടകക്ക് സ്വന്തമായി സംസ്ഥാന ഗാനമുണ്ടെന്നും അത് ഏതെങ്കിലും തരത്തില്‍ ദേശീയ ഗാനത്തെ ബാധിക്കുന്നുണ്ടോ എന്നും സിദ്ധാരാമയ്യ ചോദിച്ചു

കര്‍ണാടക സംസ്ഥാനത്തിന് സ്വന്തമായൊരു പതാകയുണ്ടാവുക ദേശദ്രോഹമല്ലെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ. കര്‍ണാടകയുടെ പതാക ഇന്ത്യയുടെ ത്രിവര്‍ണ്ണപതാകക്ക് അപകീര്‍ത്തിപരമല്ലെന്ന് സംസ്ഥാന പതാക വിഷയത്തില്‍ സിദ്ധാരാമയ്യ പ്രതികരിച്ചു. ഞങ്ങള്‍ രാജ്യത്തെ ഫെഡറല്‍ സംവിധാനത്തില്‍ വിശ്വസിക്കുന്നെന്നും പ്രത്യേക പതാകയുണ്ടാവുക എന്നത് രാജ്യദ്രോഹപരമല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി കര്‍ണാടകക്ക് സ്വന്തമായി സംസ്ഥാന ഗാനമുണ്ടെന്നും അത് ഏതെങ്കിലും തരത്തില്‍ ദേശീയ ഗാനത്തെ ബാധിക്കുന്നുണ്ടോ എന്നും സിദ്ധാരാമയ്യ ചോദിച്ചു. സംസ്ഥാന പതാകയുടെ സാധ്യതയെ കുറിച്ചും നിയമവശങ്ങളും പഠിക്കാന്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെ. അതിനു ശേഷം ആലോചനകള്‍ക്ക് ശേഷം തീരുമാനമെടുക്കാമെന്നും സിദ്ധാരാമയ്യ പറഞ്ഞു.

Related Tags :
Similar Posts