< Back
India
ആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചുആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു
India

ആധാര്‍; കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

admin
|
19 May 2018 5:51 PM IST

ബാങ്ക് അക്കൌണ്ടും മൊബൈല്‍ നമ്പറും ആധാറുപമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കരുതെന്ന് ടെലികോടം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രീംകോടതി നിര്‍ദേശം

മൊബൈല്‍ നമ്പറും ബാങ്ക് അക്കൌണ്ടും ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ആധാര്‍ കേസുകള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലേക്ക് വിട്ടു‌. ബാങ്ക് അക്കൌണ്ടും മൊബൈല്‍ നമ്പറും ആധാറുപമായി ബന്ധിപ്പിച്ചില്ലെങ്കില്‍ അസാധുവാകും എന്ന തരത്തിലുള്ള മെസേജുകള്‍ ഉപഭോക്താക്കള്‍ക്ക് അയക്കരുതെന്ന് ടെലികോടം കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഇത് ജനങ്ങള്‍ക്കടിയില്‍ പരിഭ്രാന്തി ഉണ്ടാക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

Similar Posts