< Back
India
ഹരിയാനയില്‍ നാടന്‍പാട്ടുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ഹരിയാനയില്‍ നാടന്‍പാട്ടുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
India

ഹരിയാനയില്‍ നാടന്‍പാട്ടുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

Sithara
|
20 May 2018 2:26 AM IST

ഹരിയാനയില്‍ കാണാതായ നാടന്‍പാട്ട് കലാകാരി മമതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഹരിയാനയില്‍ കാണാതായ നാടന്‍പാട്ട് കലാകാരി മമതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാണാതായ മമതയെ റോഹ്തകിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഗൊഹാനയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ മമതയെ കാണാനില്ലെന്ന് കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. മമതയുടെ കൂടെയുണ്ടായിരുന്ന സഹായി മോഹിത് പറയുന്നത് ലാഹ്‍ലിയില്‍ വെച്ച് മമത മറ്റൊരു കാറില്‍ കയറിയെന്നാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഗൊഹാനയിലെത്തുമെന്ന് പറഞ്ഞതായും മോഹിത് മൊഴി നല്‍കി. പക്ഷേ മമത പരിപാടി നടക്കുന്ന സ്ഥലത്തെത്തിയില്ല. പിന്നീട് കഴുത്തറുക്കപ്പെട്ട നിലയില്‍ റോഹ്തകിലെ ബനിയാനി ഗ്രാമത്തിലാണ് കണ്ടത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി അയച്ചു. ആരാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല. പലരെയും ചോദ്യംചെയ്തെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Related Tags :
Similar Posts