< Back
India
ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കേരള എംപിമാരെ തടഞ്ഞുIndia
ഹൈദരാബാദ് സര്‍വകലാശാലയിലെത്തിയ കേരള എംപിമാരെ തടഞ്ഞു
|20 May 2018 11:33 PM IST
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി എത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞു.
ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി എത്തിയ കേരളത്തില്‍ നിന്നുള്ള എംപിമാരെ തടഞ്ഞു. പികെ ബിജു, എ സമ്പത്ത്, എംബി രജേഷ് എന്നിവരെയാണ് തടഞ്ഞത്. എംപിമാര്‍ക്കൊപ്പം സാമൂഹ്യപ്രവര്‍ത്തക ടീസ്ത സെതല്‍വാദും ഉണ്ടായിരുന്നു. 2.30 ഓടെ സര്‍വകലാശാലക്ക് മുന്നിലെത്തിയ ഇവര്‍ക്ക് മണിക്കൂറുകള്‍ പിന്നിട്ടിട്ടും പ്രവേശനാനുമതി നല്‍കിയില്ല. പ്രവേശനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രധാന കവാടത്തില്‍ എംപിമാര്‍ കുത്തിരിപ്പ് സമരം നടത്തി.
ഹൈദരാബാദ് സര്‍വ്വകലാശാലയ്ക്കകത്തെക്ക് ഞങ്ങള്‍ക്ക് പ്രവേശനംനിഷേധിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ സര്‍വ്വകലാശാലക്ക് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.#StandWithHCU
Posted by M.B. Rajesh on Thursday, March 31, 2016