< Back
India
തമിഴ്നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വര്‍ധനവ് ആറ് വര്‍ഷത്തിനു ശേഷംതമിഴ്നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വര്‍ധനവ് ആറ് വര്‍ഷത്തിനു ശേഷം
India

തമിഴ്നാട്ടില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; വര്‍ധനവ് ആറ് വര്‍ഷത്തിനു ശേഷം

Muhsina
|
20 May 2018 4:32 PM IST

20 മുതല്‍ 54 ശതമാനം വരെയാണ് വര്‍ധനവ്. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന എംടിസി ബസുകളില്‍ കുറഞ്ഞ നിരക്ക് മൂന്ന് രൂപയില്‍ നിന്ന് അഞ്ചായി ഉയര്‍ത്തി. ഓര്‍ഡിനറി..

തമിഴ്നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചു. 20 മുതല്‍ 54 ശതമാനം വരെയാണ് വര്‍ധനവ്. നഗരങ്ങളില്‍ സര്‍വീസ് നടത്തുന്ന എംടിസി ബസുകളില്‍ കുറഞ്ഞ നിരക്ക് മൂന്ന് രൂപയില്‍ നിന്ന് അഞ്ചായി ഉയര്‍ത്തി.

ഓര്‍ഡിനറി ബസുകളിലെ കുറഞ്ഞ നിരക്ക് അഞ്ചില്‍ നിന്ന് ആറുരൂപയാക്കി. എക്സ്പ്രസ് ബസുകളില്‍ ഏഴുരൂപയും ഡീലക്സ് ബസുകളില്‍ ഒന്‍പതു രൂപയും സൂപ്പര്‍ ഡീലക്സ് ബസുകളില്‍ 15 രൂപയും വോള്‍വോ ബസുകളില്‍ 18 രൂപയുമാണ് കുറഞ്ഞ നിരക്കിലെ വര്‍ധനവ്. മലയോര മേഖലകളില്‍ 20 ശതമാനം അധികമായി വര്‍ധിയ്ക്കും. സാധാരണ ബസുകളില്‍ ആദ്യത്തെ പത്തു കിലോമീറ്ററിലും ബാക്കിയുള്ളവയില്‍ ആദ്യ മുപ്പത് കിലോമീറ്ററിലുമാണ് കുറഞ്ഞ നിരക്ക് ഈടാക്കുന്നത്.

2011 നവംബറിലാണ് തമിഴ്നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കര്‍ണാടകയില്‍ 16 തവണയും കേരളത്തില്‍ എട്ട് തവണയും നിരക്ക് വര്‍ധിപ്പിച്ചു. ഡീസല്‍ വില 50 ശതമാനത്തില്‍ അധികം കൂടിയിട്ടും തമിഴ്നാട്ടില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, ജീവനക്കാരുടെ ശന്പളം,പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതും പുതിയ ബസുകള്‍ നിരത്തിലിറക്കാനുള്ള തീരുമാനവും കണക്കിലെടുത്താണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.

Similar Posts